ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാരാരിക്കുളം വടക്ക് യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കണിച്ചുകുളങ്ങര എസ്.സി.ബി ആഡിറ്റോറിയത്തിൽ നടക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.കെ. മോഹനദാസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.വി. സുരേന്ദ്രൻ റിപ്പോർട്ടും കണക്ക് ഖജാൻജി കെ. ഭാസ്ക്കരൻനായരും അവതരിപ്പിക്കും. എം.വി. സോമൻ, ടി.ജി. ഗോപിനാഥ്, ടി.എൻ. പത്മനാഭക്കുറുപ്പ്, കെ.എൻ. ചെല്ലപ്പൻ എന്നിവർ സംസാരിക്കും.