ആലപ്പുഴ: വീടിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചനിലയിൽ. ആലപ്പഴ പാലസ് വാർഡ് സോപാനം വീട്ടിൽ സോമന്റെ ഭാര്യ മംഗളാംബിക(65)യാണ് മരിച്ചത്. ആലപ്പുഴ പൂങ്കാവിലുള്ള മകളുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കും രാവിലെ ആറിനുമിടയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. കൊച്ചുമക്കൾ വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വ്യാഴാഴ്ച കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വീട്ടുകൊടുക്കും.