വള്ളികുന്നം: പൊതുവഴിയിൽ വെച്ച് യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ വള്ളികുന്നം പൊലിസ് അറസ്റ്റു ചെയ്തു. വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറയിൽ അനീഷ് ഭവനത്തിൽ അനീഷിഷാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ചൂനാട് മാർക്കറ്റിന് സമീപമുള്ള റോഡിലാചായിരുന്നു സംഭവം. കടയിൽ നിന്നു സാധനം വാങ്ങി മടങ്ങുന്നതിനിടെ മദ്യപിച്ച് ബൈക്കിൽ എത്തിയ അനീഷ് യുവതിയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.