ആലപ്പുഴ: ചുറ്റുമതിലിൽ ചിത്രവിസ്മയമൊരുക്കിക്കൊണ്ട്, ആലപ്പുഴ മോണിംഗ് സ്റ്റാർ സ്‌കൂളിലെ കുരുന്നുകളും അദ്ധ്യാപകരും മാതാപിതാക്കളും ചിത്രകലാദ്ധ്യാപകൻ രാകേഷ് അൻസേരയോടൊപ്പം ആലപ്പുഴയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ബിനാലെയുടെ ഭാഗമാകുന്നു. ആലപ്പുഴയുടെ ചരിത്രം ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്ന കലാപ്രദർശനമായ ബിനാലേയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആലപ്പുഴ മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ 'മോണിംഗ് വര' എന്ന പേരിൽ കുട്ടി ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 4 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന മോണിംഗ് വര പ്രശസ്ത പേസ്റ്റലിസ്റ്റ് ശിവദാസ് വാസു ഉദ്ഘാടനം ചെയ്യും. സ്റ്റാഫ് സെക്രട്ടറി സി.ലൂസി പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ.സോളമൻ ചാരങ്കാട്ട്, പ്രിൻസിപ്പൽ സി.ഫിലോ മാത്യു എന്നിവർ സംസാരിക്കും. പി.ടി.എ പ്രസിഡന്റ് പ്രിൻസി റിബേറോ സ്വാഗതവും അഡ്വ.ടി.ടി. സുധീഷ് നന്ദിയും പറയും.