blood

ആലപ്പുഴ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അന്തർദേശീയ തലത്തിൽ മാർച്ച് 23 സംവേദന രക്തദാന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി റെഡ്ക്രോസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പുറം ഡബ്ളിയു ആൻഡ് സി ആശുപത്രിയിൽ രക്തം നൽകുന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ആശ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ.ആർ.മണികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ധന്യ ആർ. തങ്കം, ട്രഷറർ എ.എൻ പുരം ശിവകുമാർ, സെക്രട്ടറി ഐ.ആർ.മുഹമ്മദ് റാഫി, അനുരാജ് എന്നിവർ സംസാരിച്ചു. 10 അംഗങ്ങൾ രക്തം ദാനം ചെയ്തു.