
ഹരിപ്പാട്: രമേശ് ചെന്നിത്തലയുടെ തിരരെഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എസ്.എഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥി കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആർ. ഹരികുമാർ, എസ്.വിനോദ്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുജിത്ത് എസ്.ചേപ്പാട്, കെ.കെ.സുരേന്ദ്രനാഥ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികൃഷ്ണൻ, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ ഷിയാസ് റഹീം, സുജിത്ത് സി.കുമാരപുരം, അനന്തനാരായണൻ എന്നിവർ സംസാരിച്ചു.