
ഹരിപ്പാട്: രാജ്യത്തെ രക്ഷിച്ചത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണെങ്കിൽ ന്യായ് പദ്ധതി തകർന്ന കേരളത്തെ രക്ഷിക്കാൻ രാഹുൽ ഗാന്ധി വിഭാവന ചെയ്ത പദ്ധതിയാണെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കരുവാറ്റയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് പരുവക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ദീപ്തി മേരി വർഗീസ്, എ.കെ.രാജൻ,കെ.എം.രാജു,കെ.കെ.സുരേന്ദ്രനാഥ്, ജോൺ തോമസ്, എം.ആർ.ഹരികുമാർ, അഡ്വ.വി.ഷുക്കൂർ,കെ.ബാബുക്കുട്ടൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.പി.ശ്രീകുമാർ, സുജിത്ത് എസ് ചേപ്പാട്,ജേക്കബ് തമ്പാൻ, ബിനു ചുളിയിൽ,എ.ഐ.മുഹമ്മദ് അസ്ലം, മോഹനൻ പിളള, കെ.ഹരിദാസ്, ജി.പത്മനാഭക്കുറുപ്പ്, ഷജിത്ത് ഷാജി, ഷിബുലാൽ, പി.മുകുന്ദൻ,സുരേഷ് കളരിക്കൽ എന്നിവർ സംസാരിച്ചു.