
അമ്പലപ്പുഴ:പുന്നപ്ര സ്വദേശി ബാബുവിന്റെ 20,000 ത്തോളം രൂപ വരുന്ന പൊന്തുവള്ളം അജ്ഞാതർ നശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ് ബുധനാഴ്ച ചള്ളി കടൽത്തീരത്താണ് വള്ളം സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ വീണ്ടും കടലിൽ പോകാനായി എത്തിയപ്പോഴാണ് വള്ളം നശിപ്പിച്ച നിലയിൽ കണ്ടതെന്ന് ബാബു പറഞ്ഞു. പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി.