ഹരിപ്പാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. സജിലാലിന്റെ സ്വീകരണ പര്യടനത്തിന് തുടക്കമായി. കരുവാറ്റ കന്നുകാലി പ്പാലത്തിന് സമീപം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. പുഷ്പരാജൻ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ കെ.കാർത്തികേയൻ, പി.ബി. സുഗതൻ, എസ്. സുരേഷ്, എ.അജികുമാർ, പി.വി. ജയപ്രസാദ്, രുഗ്മിണി രാജു തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ കരുവാറ്റ കുറിച്ചിക്കലിൽ നിന്നു പര്യടനം ആരംഭിക്കും. ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്യും. ചെറുതന, ഹരിപ്പാട് നഗരസഭ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പള്ളിപ്പാട് ഇരുപത്തിയെട്ടുംകടവിൽ സമാപിക്കും. എം.സത്യപാലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി പി.വി. സത്യനേശൻ അറിയിച്ചു.