tv-r

തുറവൂർ: യുവതിയുടെ ബാഗിൽ നിന്നു മൊബൈൽ ഫോൺ കവർന്ന കേസിൽ കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ മേമന വീട്ടിൽ മാത്യുസോർട്ടറിനെ കുത്തിയതോട് പൊലീസ് പിടികൂടി. 23 ന് തുറവൂർ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിൽ നിന്നിറങ്ങിയ വല്ലേത്തോട് സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.