തുറവൂർ: കുളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തുറവൂർ പഞ്ചായത്ത് 18-ാം വാർഡ് പള്ളിത്തോട് കുന്നേൽ വീട്ടിൽ പരേതനായ ക്ലീറ്റസിന്റെയും മേരിയുടെയും മകൻ സെബാസ്റ്റ്യൻ (47) മരിച്ചു. അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് മൂന്നോടെ വീടിനു സമീപത്തെ കിണറ്റിനരികിൽ നിന്ന് കുളിക്കുന്നതിനിടെ ആയിരുന്നു സംഭവം. അപസ്മാര രോഗിയായ സെബാസ്റ്റ്യന് മാനസിക വൈകല്യമുണ്ടെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ഡോമിനിക്ക്,ആന്റണി, ജോസഫ് .