മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ഇന്നും നാളെയും നടക്കും.രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ, പായിപ്ര ദമനൻ വ്യാഖ്യാനം ചെയ്ത ശ്രീനാരായണ ധർമ്മം പുസ്തക പ്രകാശനം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് നിർവഹിക്കും.