അമ്പലപ്പുഴ: അമ്പലപ്പുഴ പോസ്റ്റോഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര റെസിഡന്റ്സ് പരിധിയിൽ പ്രവർത്തിക്കുന്ന ശങ്കരനാരായണപിള്ളയുടെ കടയിയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 20000 രൂപയും പാൽ,കുപ്പിവെള്ളം,സിഗരറ്റ് എന്നിവയും കവർന്നു. ഇന്നലെ രാവിലെ ഉടമ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.