അമ്പലപ്പുഴ: പുന്നപ്രയിലെ മിൽമ ഡയറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു.
കൈനകരി അട്ടിയിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ ഗുലാബി (42), കരുവാറ്റ സുജാലയത്തിൽ സുധാകരന്റെ മകൾ സിന്ധു (48), മാവേലിക്കര മുട്ടം രാജ്ഭവനിൽ ഗോപിനാഥിന്റെ മകൻ രാജ്മോഹൻ (44) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ യായിരുന്നു അപകടം. താത്കാലിക ജീവനക്കാരായ ഇവർ ജോലി ചെയ്യുന്നതിനിടെ ആണ് ബോയിലർ പൊട്ടി ചൂടുവെള്ളം ദേഹത്തും കൈകാലുകളിലും വീണ് പൊള്ളലേൽക്കുകയായിരുന്നു. പ്ലാന്റിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇവരെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.