
അമ്പലപ്പുഴ: മഹിള കോൺഗ്രസ് വളഞ്ഞവഴിയിൽ നടത്തിയ സ്ത്രീശക്തി കൺവൻഷൻ കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് അഡ്വ.ലാലി വിൻസന്റ്ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശാന്തി, മായാദേവി, ലതാ രാജീവ്, ബീന കൊച്ചുബാവ ,ജമീല ബീവി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.