ആലപ്പുഴ: പുന്നപ്ര വയലാർ സമരനായകൻ ടി.വി തോമസിന്റെ ചരമദിനം ആചരിച്ചു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.ശിവരാജൻ, ദീപ്തി അജയകുമാർ, ജില്ലാ അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻ ദാസ്, മണ്ഡലം സെക്രട്ടറിമാരായ ഈ.കെ.ജയൻ, വി.പി.ചിദംബരൻ, ബി.കെ.എം.യു.ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, ആർ.സുരേഷ്, ബി.നസീർ, ബി. അൻസാരി, പി.കെ.സദാശിവൻപിള്ള എന്നിവർ പുഷ്പാർച്ചനയ്ക്ക് നേത്രത്വം നൽകി. പഴവീട് നടന്ന പൊതുസമ്മേളനം സി.പി.ഐ.ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.