ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി 29, 30 തീയതികളിലായി 13 പൊതുയോഗങ്ങളിൽ മന്ത്രി ജി.സുധാകരൻ പങ്കെടുക്കും.
കഴിഞ്ഞ 4 ദിവസങ്ങളിലായി അമ്പലപ്പുഴ മണ്ഡലത്തിലെ 19 തിരഞ്ഞെടുപ്പ് മേഖല കമ്മിറ്റിയോഗങ്ങളിലും മന്ത്രി പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.പ്രസാദ്, പാർട്ടി അമ്പലപ്പുഴ ഏരിയ ആക്ടിംഗ് സെക്രട്ടറി പി.ഷാംജി, ജില്ലാ കമ്മിറ്റി അംഗം എ.ഓമനക്കുട്ടൻ, ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരും എല്ലാ യോഗങ്ങളിലും പങ്കെടുത്തു.