അമ്പലപ്പുഴ: ഇടതുഭരണത്തിൽ സ്ത്രീകളുടെ കണ്ണീർ വീണ് കേരളം മുടിഞ്ഞെന്ന് കെ.പി .സി .സി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ് പറഞ്ഞു.അമ്പലപ്പുഴയിലെ യു.ഡി .എഫ് സ്ഥാനാർത്ഥി അഡ്വ. എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ്‌ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സ്ത്രീശക്തി" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ ശാന്ത മായാദേവി, ജമീലാബീവി, ലതാ രാജീവ്, അഡ്വ. ധന്യ, ബീനാ കൊച്ചുബാവ, റഹ്മത്ത് ബീവി, കെ.പി .സി .സി സെക്രട്ടറി എം. ജെ. ജോബ്, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. പ്രദീപ് എന്നിവർ സംസാരിച്ചു.