മാന്നാർ: ചക്കയുടെയും കൂണിന്റെയും തേനിന്റെയും ഔഷധഗുണമുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാന്നാർ സ്‌റ്റോർ ജംഗ്ഷനിലുള്ള രമ്യ ബിൽഡിംഗ്‌സിൽ നടക്കുന്ന മാന്നാർ ചക്ക മഹോത്സവം ശ്രദ്ധേയമാകുന്നു. ചക്കയുടെയും തേനിന്റെയും ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള പുതിയ അറിവ് പകരുന്നതാണ് ഈ പ്രദർശനം. ചക്കയിൽനിന്നും കൂണിൽ നിന്നുംമുള്ള 100ൽപ്പരം ഉത്പന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം എന്നിവ ആകർഷകമാണ്. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏർളി ആയൂർ ജാക്ക് പ്ലാവിൻ തൈകളും 6 മാസംകൊണ്ട് കായ്ക്കുന്ന തായ്‌ലന്റ് മാവിൻ തൈകളും മറ്റ് നിരവധി കാർഷിക വിളകളും വിത്തും ലഭിക്കും. പ്രവേശനം സൗജന്യമാണ്.