മാവേലിക്കര : എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് അരുൺകുമാറിന്റെ രണ്ടാംഘട്ട സ്വീകരണ പര്യടനം
ഇന്ന് തുടങ്ങും. രാവിലെ 8ന് താമരക്കുളം കണ്ണനാകുഴി കിണറുവിള മുക്കിൽ നിന്ന് പര്യടനം ആരംഭിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്യും. ഇന്ന് താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലാണ് പര്യടനം. വള്ളികുന്നം പഞ്ചായത്തിലെ കാഞ്ഞിരത്തും മൂട്ടിൽ പര്യടനം സമാപിക്കും.