ചേർത്തല: വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല വയലാർ രാമവർമ്മയുടെ ജന്മദിനത്തിൽ 'വയലാർ കവിതകളിലെ കാവ്യഭംഗി' എന്ന വിഷയത്തിൽ പ്രബന്ധവും ചർച്ചയും സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ. രാമകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. പ്രസന്നൻ അന്ധകാരനഴി ഉദ്ഘാടനം നിർവഹിച്ചു. എൻ.ആർ. പ്രകാശൻ, വി.എം.നിഷാദ്, ബിജി സലിം, നഭസ്യ സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.ജോൺ അമ്പലത്തിങ്കൽ, മീനാക്ഷി സലിം, പ്രിയങ്ക ബൈജു എന്നിവർ വയലാർ കവിതകൾ അവതരിപ്പിച്ചു. വയലാർ ഗാനങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. .