vinod

മാന്നാർ : കല്യാണ വീഡിയോ എടുക്കുന്നതിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു. പാണ്ടനാട് വെസ്റ്റ് വെഞ്ചാൽ വീട്ടിൽ രാമചന്ദ്രന്റെയും രാജമ്മയുടെയും മകൻ വിനോദ് (39) ആണ് മരിച്ചത്. ആറാട്ടുപുഴ ഇല്ലിക്കലിൽ കല്യാണവീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ വിനോദിനെ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിന്ധുവാണ് ഭാര്യ. ദക്ഷ, ദേവനന്ദന എന്നിവർ മക്കളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.