അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വിജയകൃഷ്ണന് അടിയന്തര ചികിത്സ നൽകണമെന്നും നടക്കാൻ കഴിയാത്ത അവസ്ഥയിലും ആനയെ എഴുന്നള്ളത്തിനുപയോഗിച്ച ദേവസ്വം അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചന്ദ്രമോഹനൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ, പ്രഖണ്ഡ് സെക്രട്ടറി എൻ.വിജയകുമാർ, രാധാകൃഷ്ണൻ പുന്നപ്ര ,ഗംഗാദേവി , സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.