കായംകുളം: പാർക്ക് ജംഗ്‌ഷനിലെ പാലം നിർമ്മാണം സംബന്ധിച്ച് ഉണ്ടായിട്ടുള്ള ജനകീയ പ്രതിഷേധത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും നിർമ്മാണ കരാറുകാരനെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി ഇ സമീർ ആരോപിച്ചു. പാലം നിർമ്മാണത്തിന് എത്തിച്ചത് പഴകിയ തുരുമ്പിച്ച കമ്പികളാണ്. തൊഴിലാളികളെ അറിയിക്കാതെയാണ് കൊണ്ടുവന്നിറക്കിയത് നാട്ടുകാർ തടയുകയായിരുന്നു. അഴിമതി ഉന്നത സമിതി അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
പാലം നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. അഴിമതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.