photo
താലൂക്ക് എയ്ഡഡ് സെക്കൻഡറി സ്‌കൂൾ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.ഡി. അജിമോൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : താലൂക്ക് എയ്ഡഡ് സെക്കൻഡറി സ്‌കൂൾ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.ഡി. അജിമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കുള്ള സ്‌കോളർഷിപ്പ് വിതരണം മുൻ പ്രസിഡന്റ് പി.ആർ. യേശുദാസ് നിർവഹിച്ചു. സെക്രട്ടറി പി.സി. വസന്തകുമാരി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എം.ആർ. അഭിലാഷ്, കെ.വി. ജെറോം ജോസ്, മാത്യു ജേക്കബ്, ബി.ചന്ദ്രലേഖ, ജി.ഗംഗ, മിനി കുര്യൻ എന്നിവർ സംസാരിച്ചു.