ചാരുംമൂട്: മുഖ്യമന്ത്രിയായ പിണറായി വിജയൻ കള്ളം പറയുന്നതിൽ ഡോക്ടറേറ്റ് എടുത്ത ആളാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ഷാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ കണ്ണനാകുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് താമരക്കുളം മണ്ഡലം ചെയർമാൻ ഷാഹുൽ ഹമീദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജകമണ്ഡലം ചെയർമാൻ കെ.സാദിഖ് അലിഖാൻ , കെ. പി സി സി ജനറൽ സെക്രട്ടറി അഡ്വ കോശി എം. കോശി. അഡ്വ. കെ. ആർ മുരളീധരൻ. അനിവർഗീസ്, എംആർ രാമചന്ദ്രൻ, ടി പാപ്പച്ചൻ, സണ്ണി കുട്ടി, എം എസ് സലാമത്ത് , കുമാര ദാസ് , പിബി ഹരികുമാർ , പി ടി മന്മദൻ , പി രഘു, അനിൽരാജ് തുടങ്ങിയവർ സംസാരിച്ചു.