a

മാവേലിക്കര: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈലാസത്തിൽ അശോകന്റെ മകൻ കൈലാസ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ചെറിയ പത്തിയൂർ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കുറത്തികാട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ് :മീനു. സഹോദരി : കാവ്യ.