photo
സെന്റ്തോമസ് ഓർത്തഡോക്സ് പള്ളിയിലെ കാണിക്കവഞ്ചി തകർത്ത സ്ഥലം തെളിവുശേഖരിക്കാനായി കെട്ടിത്തിരിച്ചിരിക്കുന്നു.

ആലപ്പുഴ: നഗരത്തിലെ സെന്റ്തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു. രാവിലെ എത്തിയ വിശ്വാസികളാണ് കാണിക്കവഞ്ചി തകർന്നുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് കേസെടുത്ത് മോഷ്ടാക്കൾക്കായുള്ള തി​രച്ചിൽ ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. ഒരു മാസം മുൻപാണ് കാണിക്കവഞ്ചി അവസാനമായി തുറന്നത്. ഏകദേശം 10,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.