മാവേലിക്കര:ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ഏപ്രിൽ 6വരെ നടക്കും. രാവിലെ 10.30ന് രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, 9ന് പഞ്ചാരിമേളം, 10ന് അഖണ്ഡനാമജപയജ്ഞം, 5.15ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് അംഗം കെ.എസ് രവി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജീവൻ അദ്ധ്യക്ഷനാവും. 7ന് നൃത്തരാവ്.
ദിവസവും രാവിലെ 8.30ന് ശ്രീബലി, ഓട്ടൻതുള്ളൽ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. നാളെ വൈകിട്ട് 5.30ന് സത്യസായ് ഭജൻസ്, രാത്രി 7ന് വയലിൻ അരങ്ങേറ്റം. 30ന് രാത്രി 7ന് ശാസ്ത്രീയ നൃത്തസന്ധ്യ. 31ന് വൈകിട്ട് 5ന് നാരായണീയ പാരായണം, 1ന് രാത്രി 9.30ന് അഞ്ചാം പുറപ്പാട്, 2ന് രാത്രി 10ന് മേജർസെറ്റ് കഥകളി.
3ന് വൈകിട്ട് വേലകളി, രാത്രി 10ന് മേജർസെറ്റ് കഥകളി. 4ന് രാത്രി 10ന് നാമജപ ലഹരി. 5ന് രാവിലെ 10.30ന് ശീതങ്കൻ തുള്ളൽ, രാത്രി 11.30ന് പള്ളിവേട്ടവരവ്, തിരുമുമ്പിൽ വേലകളി.
6ന് രാവിലെ 9.30ന് തിരുആറാട്ട്. ഭഗവാനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് ഇരുത്തൽ, നിറപറ സമർപ്പണം, 10.30ന് ചാക്യാർകൂത്ത്, വൈകിട്ട് 4ന് കൊടിയിറക്ക്, ആറാട്ട് ഘോഷയാത്ര,7ന് സംഗീത സദസ്, രാത്രി 11ന് ആറാട്ട് വരവ്.