അമ്പലപ്പുഴ : വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാരാരിക്കുളം വടക്ക്‌പഞ്ചായത്ത് 2വാർഡിൽ കൊച്ചുതൊട്ടുങ്കൽ ടി. ജി നടരാജന്റെ ഉടമസ്‌ഥതയിലുള്ള പോളി ഹൗസ് നഴ്സറി നിലംപതിച്ചു.
5ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
കൃഷിവകുപ്പിനും പഞ്ചായത്തിനും മറ്റ് കർഷകർക്കും പച്ചക്കറി തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന നഴ്സറി ആണിത്.