ചേർത്തല: ആനയെ ആറാട്ടിന് എഴുന്നള്ളിക്കാൻ കളക്ടറുടെ അനുമതി. ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉത്രം ആറാട്ട് ദിനമായ ഇന്ന് പള്ളിക്കുളത്തിലേക്ക് ആറാട്ട് പോകുന്നതിനായാണ് അനുമതി നൽകിയത്. ക്ഷേത്രത്തിലെ പൂരം ഉത്സവം ആചാരങ്ങൾ പാലിച്ച് നടപ്പിലാക്കണമെന്നും പള്ളിക്കുളത്തിലേക്ക് ആറാട്ടിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭക്തജനങ്ങൾ നൽകിയ അപേക്ഷയിന്മേലാണ് കളക്ടറുടെ ഉത്തരവ്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിനായി കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് ആനയെ എഴുന്നള്ളിക്കാമെന്നും ആനയെ എഴുന്നള്ളിക്കുമ്പോൾ ആൾക്കൂട്ടം ഒഴിവാക്കണമെന്നുമാണ് ഉത്തരവ്.