
ഹരിപ്പാട്:കാർത്തികപ്പള്ളി കുരിശുംമൂട് ജംഗ്ഷനിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാറിലിടിച്ചു ഭാര്യ മരിച്ചു ഭർത്താവിന് പരിക്കേറ്റു. ആറാട്ടുപുഴ തറയിൽ കടവ് മുഹമ്മയിൽ മുത്തുക്കുട്ടന്റെ ഭാര്യ വിജിത (34) ആണ് മരിച്ചത് . പരിക്കേറ്റ മുത്തുക്കുട്ടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആറാട്ടുപുഴയിൽ നിന്നും ഹരിപ്പാട് ബാങ്കിൽ ലോൺ അടയ്ക്കാൻ പോകുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം . സ്കൂട്ടറിന് പുറകിലിരുന്ന വിജിത അപകടത്തെ തുടർന്ന് റോഡിന് വലതു ഭാഗത്തേക്ക് തെറിച്ചു വീണപ്പോൾ എതിർവശത്തു നിന്നും വന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഓട്ടോ-ടാക്സി ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ വിജിതയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മക്കൾ : അവന്തിക, അഭിരാം.