ആലപ്പുഴ: കുട്ടനാട് മണ്ഡലം ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പി മേട്ടുതറയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വനിതാ റാലിയും മഹിളാ സംഗമവും സംഘടിപ്പിച്ചു. ചക്കുളത്ത്കാവിൽ നടന്ന റാലിയും സംഗമവും സിനിമാതാരം സിന്ധു മനുവർമ ഉദ്ഘാടനം ചെയ്തു. സീരിയൽ താരം ആര്യ പാർവതി വിശിഷ്ടാതിഥിയായി. മഹിളാമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രീതാ ജയകുമാർ അദ്ധ്യക്ഷയായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി.
കുട്ടനാടിന്റെ ശാപമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുൾപ്പടെ കോടികളുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കുമെന്ന് സ്ഥാനാർത്ഥി തമ്പി മേട്ടുതറ പറഞ്ഞു. പാർട്ടിയുടെ ശക്തി തെളിയിച്ച റാലിയിൽ നൂറുകണക്കിന് വനിതകളാണ് അണിനിരന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ബി.ഡി.എം.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സുധ രാജേന്ദ്രൻ, ഇലക്ഷൻ ഇൻചാർജ് വിമൽ രവീന്ദ്രൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്.ബിജു, സംസ്ഥാന സമിതിയംഗം ബിന്ദു വിനയകുമാർ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീല മോഹൻ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശോഭന കുമാരി, ദീപ ഗോപകുമാർ, ഹേന സദാശിവൻ, കൃഷ്ണമ്മ, ബീന അരുൺ, സിമിതമോൾ, രമ്യ കണ്ണപ്പൻ, മിനി ബിജു, മിനി അജി, ഓമനക്കുട്ടി, സുനി ശശികുമാർ, സുധി വൈശാഖ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.അമ്പിളി, രമ്യ സിനോജ്, ലത ഓമനക്കുട്ടൻ, ശശികല സുനിൽ, ശോഭന രാധാകൃഷ്ണൻ, പ്രിയങ്ക ശശിധരൻ, മീര ഗിരീഷ്, മിനി സുരേഷ്, ബിനു സുരേഷ്, ബി.ജെ.പി മണ്ഡലം സെക്രട്ടറി വിധു പ്രസാദ് എന്നിവർ പങ്കെടുത്തു.