giriraj-singh


ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധന കരാർ കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാറുമായി ബന്ധപ്പെട്ട് തീരദേശത്ത് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമായി ഒന്നും ചെയ്യില്ല. കേന്ദ്രം അറിയാതെയുളള കരാറിന് സാധുതയില്ല. 12 നോട്ടിക്കൽ മൈൽ വരെ മാത്രമേ സംസ്ഥാനത്തിന് അധികാരമുള്ളൂ. ഇ.ശ്രീധരനെ പോലെയുള്ളവരാണ് കേരളത്തെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.