t

ആലപ്പുഴ: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏപ്രിൽ ഒന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹരിപ്പാട്ട് റോഡ്ഷോ നടത്തും. രാവിലെ 10ന് ഹരിപ്പാട് ക്ഷേത്ര ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ്ഷോ നഗരം ചുറ്റി സമാപിക്കും. റോഡ്ഷോയുടെ മുന്നോടിയായി കരുവാറ്റ, ആറാട്ടുപുഴ എന്നിവടങ്ങളിൽ നിന്ന് 1000പേർ പങ്കെടുക്കുന്ന ബൈക്ക് റാലി ടൗൺഹാൾ ജംഗ്ഷനിൽ എത്തിച്ചേരും. മുക്കാൽ മണിക്കൂറോളം യോഗി ആദിത്യനാഥ് റോഡ്ഷോയിൽ പങ്കെടുക്കും.