
മാവേലിക്കര: മലങ്കര ഓർത്തഡോക്സ് സഭയിൽ മാവേലിക്കര ഭദ്രാസനത്തിലെ സീനിയർ വൈദികനും വടക്കേത്തലയ്ക്കൽ മഹാകുടുംബത്തിന്റെ രക്ഷാധികാരിയുമായ താന്നിമൂട്ടിൽ ജി.നൈനാൻ കോറെപ്പിസ്കപ്പ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ:മേരി നൈനാൻ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജോർജ് നൈനാൻ വർഗ്ഗീസ്, നിസി വർഗ്ഗീസ്, ആനി നൈനാൻ, പരേതനായ ഫിലിപ്പോസ് നൈനാൻ. മരുമക്കൾ: മിനി വർഗ്ഗീസ്, വർഗ്ഗീസ് ജോർജ്, ജോർജ് ജേക്കബ്, സുജ ഫിലിപ്പോസ്.1960ൽ വൈദികപട്ടം സ്വീകരിച്ച ശേഷം തോനയ്ക്കാട്, ഭോപ്പാൽ, ഇൻഡോർ, സെക്കന്തരാബാദ്, ഹൈദരാബാദ്, കറ്റാനം, പത്തിച്ചിറ, കരിപ്പുഴ, കടമ്പനാട്, കുന്നം, കായംകുളം, അറുനൂറ്റിമംഗലം, ഫിലാഡെൽഫിയ, വാഷിംഗ്ടൺ, ചുനക്കര, ബാൾട്ടിമോർ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.