മുതുകുളം: കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മിറ്റി സെൻട്രൽ ഓഫീസ് പെരുമ്പള്ളിയിൽ അഡ്വ. ബി.ബാബുപ്രസാദ് ഉദ്ഘാടനംചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി അംഗങ്ങളായ കെ. രാജീവൻ, രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അച്ചു ശശിധരൻ, ബ്ലോക്ക്‌ സെക്രട്ടറി നന്ദകുമാർ, മണ്ഡലം സെക്രട്ടറി അജി പെരുമ്പളളി, എൻ.എൻ. ദാസ്, ശിവപ്രസാദ്, ബാബു, സുഭാഷ് തുങ്ങിയവർ സംസാരിച്ചു.