തുറവൂർ: അരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി. അനിയപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുത്തിയതോട്ടിൽ സംഘടിപ്പിച്ച മഹിളാ സംഗമം പ്രീതി നടേശൻ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മഹിളാ മോർച്ച മണ്ഡലം അദ്ധ്യക്ഷ തുഷാര ഷിബു അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.ടി. മൻമഥൻ മുഖ്യപ്രഭാഷണം നടത്തി. ബി. ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ബി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി രേണുക മനോഹരൻ, ജില്ലാ വൈസ് പ്രസിഡന്റ് തുളസീഭായി വിശ്വനാഥൻ, എൻ.ഡി.എ അരൂർ മണ്ഡലം ചെയർമാൻ തിരുനല്ലൂർ ബൈജു, കൺവീനർ ഷിബുലാൽ, സ്ഥാനാർത്ഥി ടി അനിയപ്പൻ, ശ്രീദേവി വിപിൻ, ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.