tv-r
എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡ് കാളേകാട്ട് മധുവിന്റെ വീടിനു മുകളിൽ തെങ്ങുവീണ് മേൽക്കൂര തകർന്ന നിലയിൽ

അരൂർ: വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ കാളേകാട്ട് മധുവിന്റെ ഓടിട്ട വീടിനുമുകളിൽ തെങ്ങ് വീണ് മേൽക്കൂര പൂർണ്ണമായും നശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അപകടം നടന്ന സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി