
അരൂർ: ദേശീയപാതയിൽ അരൂർ ഗുരുമന്ദിരത്തിന് സമീപമുള്ള യു ടേണിൽ ബൈക്ക് യാത്രികനായ യുവാവ് കാർ ഇടിച്ചു മരിച്ചു.ചന്തിരൂർ വാലേപ്പറമ്പിൽ ഷാജിയുടെയും പരേതയായ സബിതയുടെയും മകൻ അഖിൽ (അപ്പു - 27) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11ന് ആയിരുന്നു അപകടം. സൂപ്പർ മാർക്കറ്റിൽ നിന്ന് വീട്ടു സാധനങ്ങൾ വാങ്ങി മടങ്ങവേയാണ് അപകടം.ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാർ. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലിനെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരൻ: അനു. അരൂർ പൊലീസ് കേസെടുത്തു.