
ആലപ്പുഴ: ആലപ്പി കൊയർ സിറ്റി റോട്ടറി ക്ലബിന്റെ 2021 - ലെ വൊക്കേഷണൽ എക്‌സലൻസ് അവാർഡ് സിനിമ താരം ഗായത്രി അരുൺ, ബയോമെഡിക്കൽ ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഡോ. ടി.കെ.സുമ, പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ഫിറോസ് അഹമ്മദ് എന്നിവർക്ക് സമ്മാനിച്ചു.റോട്ടറി ഡിസ്ട്രിക്ട് 3201- ന്റെ മുൻ ഗവർണർ ആർ.മാധവ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് ആന്റൺ. ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ ടി.സി.ജോസഫ്, മുൻ പ്രസിഡന്റ് പി.ജെ.മാത്യു എന്നിവർ പങ്കെടുത്തു. അവാർഡ് കമ്മിറ്റി ചെയർമാൻ വി.ഗിരീശൻ സ്വാഗതവും സെക്രട്ടറി രാജൻ പീറ്റർ അറോജ് നന്ദിയും പറഞ്ഞു.