s

ആലപ്പുഴ:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയുള്ള സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതുവരെ ജില്ലയിൽ 10603 പരാതികൾ ലഭിച്ചു.
അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ, പോസ്റ്ററുകൾ, ഫ്ളെക്സ് ബോർഡുകൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ. 10328 പരാതികൾ തീർപ്പാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന സി വിജിൽ ആപ്പ് വഴി ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കും.