
തുറവൂർ: ബൈക്കിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് പാറയിൽഭാഗം കുറ്റാരം കോളനി ശിവദാസൻ (കുഞ്ഞുമോൻ-54) ആണ് മരിച്ചത്.പത്മാക്ഷിക്കവല - അന്ധകാരനഴി റോഡിൽ വയലാർ സ്റ്റേഷൻ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നങ്കലെ വൈകിട്ട് വീട്ടു വളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: രജനി. മക്കൾ: ശിവപ്രസാദ്, ശിവരഞ്ജിനി. പട്ടണക്കാട് പൊലീസ് കേസെടുത്തു.