
മാവേലിക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജീവൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം.ഹരികുമാർ, സബ്ഗ്രൂപ്പ് ഓഫീസർ വി.ജി.പ്രകാശ്, വൈസ് പ്രസിഡന്റ് മഹേഷ് മോഹൻ എന്നിവർസംസാരിച്ചു.