
അമ്പലപ്പുഴ: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഗോവിന്ദ ഭവനത്തിൽ പി.കെ. രാമൻ 102-ാമത്തെ വയസിൽ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കെ. സരളാദേവിയുമൊത്താണ് (84) അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രയിനിംഗ് സെന്ററിൽ ഇന്നലെ കുത്തിവെയ്പിനായി എത്തിയത്.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒ.ഡി.ആലീസാണ് കുത്തിവെയ്പ്പ് നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ കരോൾ പിൻ ഹെയ്റോ,ഹെൽത്ത് സൂപ്പർവൈസർ സി.സന്തോഷ്, ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ എസ്.സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബ്, ബേബിക്കുട്ടി, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈലമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ് നടക്കുന്നത്. ജില്ലയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഏറ്റവും പ്രായമേറിയ ആളാണ് പി.കെ.രാമൻ.