ആലപ്പുഴ: തൊഴിലുറപ്പ് മസ്ദൂർ സംഘ് ജില്ലാ സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്നേഹ വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.സന്തോഷ് കുമാർ സംസാരിച്ചു. ഭാരവാഹികളായി പി.ബി.പുരുഷോത്തമൻ (പ്രസിഡന്റ്), ആർ.സന്തോഷ്, ശർമ്മിള (വൈസ് പ്രസിഡന്റുമാർ), സ്നേഹ വിജയൻ (ജനറൽ സെക്രട്ടറി), സന്ധ്യ ബൈജു, ഷൈലജാ സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ), ബിനു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.