മുതുകുളം : ഇടതു സർക്കാർ നടത്തിയ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും കണ്ട് അന്തം വിട്ട കേരള ജനതയ്ക്കു വേണ്ടി ഉണർന്നിരുന്ന് പ്രവർത്തിച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കെ .പി .സി .സി മുൻ . അദ്ധ്യക്ഷൻ വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച എല്ലാ അഴിമതികളും സത്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതികളെല്ലാം നിർത്തലാക്കാൻ തീരുമാനമെടുത്തത്. കേരള ജനത ഇക്കാര്യത്താൽചെന്നിത്തലയോട് കടപ്പെട്ടിരിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാദേവി കാട് പുളിക്കീഴിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.അശോകൻ അദ്ധ്യക്ഷനായി. റിജിൽ മാക്കുറ്റി, മുഞ്ഞിനാട്ട് രാമചന്ദ്രൻ ,ജോൺ തോമസ്, എസ്.വിനോദ്കുമാർ, സുരേഷ് രാമകൃഷ്ണൻ,ജേക്കബ് തമ്പാൻ, കെ.ബാബുക്കുട്ടൻ, മനോജ്.സി.ശേഖർ, സജിനി, ജി.സുരേഷ്, ആർ റോഷിൻ ,പി . ശ്രീവല്ലഭൻ ,ആർ.അജിത്കുമാർ, ജി.രൻജിത്ത്, ബിനു ഷാംജി, സലിംഗസൽ, പ്രഫുൽ, സാനന്ദ്, സതീഷ് കുമാർ, രതീഷ്, മുരളീധരൻ എന്നിവർ പ്രസംഗിച്ചു