
കുട്ടനാട്: കാർഷിക മേഖലയ്ക്ക് നൽകുന്ന സബ്സിഡികൾ മുഴുവനായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു ലോകബാങ്കും വേൾഡ് ട്രേഡ് ഓർഗനൈസേഷനും ഇന്ത്യയ്ക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണന്ന് കിസാൻ സഭ നേതാവ് ഡോ.ബിജുകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ രാമങ്കരി എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ ചേർന്ന കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികവിളകൾക്ക് അദാനിയും അംബാനിയും ചേർന്ന് ന്യായവില നൽകുമെന്നാണ് മോദി പറയുന്നത്.
കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് 1868 രൂപയിൽ കൂടുതൽ കൊടുത്ത് നെല്ല് സംഭരിക്കുന്നുണ്ടോയെന്ന് പറയാൻ അവർ തയ്യാറാകണം അന്നമൂട്ടുന്നവരുടെ അന്നം മുടക്കാൻ കറേ മുമ്പ് തന്നെ ശ്രമിച്ചവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മുട്ടാർ ഗോപാലകൃഷ്ണൻ, കർഷകസംഘം കുട്ടനാട് ഏരിയാ പ്രസിഡന്റ് പി.വി.രാമഭദ്രൻ, കുട്ടനാട് ഏരിയാ സെക്രട്ടറി അശോകൻ തുടങ്ങിയവർ പങ്കെടുത്തു . സുധിമോൻ സ്വാഗതം പറഞ്ഞു