കൊച്ചി: മുൻ ചീഫ് ജസ്റ്റിസായിരുന്ന കെ.കെ.ഉഷയുടെ സ്മരണക്കായി ചേർത്തല കടക്കരപ്പള്ളിയിൽ നിർമ്മിച്ച വായനശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുൻ ഹൈക്കോടതി ജഡ്ജിയും തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാനുമായിരുന്നു ജസ്റ്റിസ് പി.എസ്‌. ഗോപിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ലൈബ്രറി സമാഹരിച്ച 1230 പുസ്തകങ്ങളുടെ ലിസ്റ്റ് കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ്.രമേശൻ ചടങ്ങിൽ സ്വീകരിച്ചു. കടക്കരപള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചുങ്കത്തറ, വൈസ്. പ്രസിഡന്റ് സതി അനിൽകുമാർ, ചേർത്തല യൂണിറ്റ് പ്രസിഡന്റ് പുരുഷൻ മാന്തറ ,സെക്രട്ടറി വി.എസ്.സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ജസ്റ്റിസ് ഉഷയെ അനുസ്മരിച്ച് ഡോ.ടി.കെ.പവിത്രനും പൂച്ചാക്കൽ ഷാഹുൽഹമീദും കവിതകൾ ചൊല്ലി. ബാലസാഹിത്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ വി.കൃഷ്ണവാദ്ധ്യാരെ ഇൻസ ആദരിച്ചു.