ndn
രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം പള്ളിപ്പാട്ട് നിന്നും ആരംഭിച്ചപ്പോൾ

ഹരിപ്പാട്: രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം പളളിപ്പാട് ഇരുപത്തിയെട്ടിൽക്കടവിൽ നിന്ന് ആരംഭിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചെന്നിത്തല കേരളത്തിന്റെ ജനനായകനാണെന്ന് കെ.വി തോമസ് പറഞ്ഞു. ഹരിപ്പാട് എന്നും മനസിൽ കൊണ്ട് നടക്കുന്ന വലിയ നേതാവാണ് രമേശ് ചെന്നിത്തല. വരുന്ന തി​രഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുമെന്നും കെ.വിതോമസ് പറഞ്ഞു. യു.ഡി.എഫ് തി​രഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ്, എ.കെ.രാജൻ, ജോൺ തോമസ്, എം. എം ബഷീർ, എം.കെ.വിജയൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.കെ.സുരേന്ദ്രനാഥ്,എം ആർ ഹരികുമാർ,എസ്.വിനോദ്കുമാർ, സുധീർ, കെ.എസ് ഹരികൃഷ്ണൻ,റ്റി.പ്രസാദ്,ബേബിജോൺ ,കൊല്ലമല തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു